ബിഡിജെഎസ് എന്ന പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമാകുന്നതിന് മുമ്പ് തന്നെ നിരവധി വാഗ്ദാനങ്ങള്‍ ബിഡിജെഎസ്സിന് ബിജെപി ദേശീയ നേതൃത്വം നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ കാര്യങ്ങളിലും തീരുമാനമാക്കാമെന്നായിരുന്നു നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങളായിട്ടും ഒരു സ്ഥാനം പോലും ബിഡിജെഎസ്സിന് ബിജെപി നല്‍കിയില്ല.
ഇതിലുള്ള പ്രതിഷേധം ബിഡിജെഎസ് നേതാക്കള്‍ പ്രധാനമന്ത്രിയെയും ബിജെപി ദേശീയ അധ്യക്ഷനെയും അറിയിച്ചിരുന്നു. പക്ഷേ എന്നിട്ടും ബിഡിജെഎസ്സിനെ പരിഗണിച്ചില്ല. അങ്ങനെയിരിക്കെയാണ് കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ ഈ വിഷയം ബിഡിജെഎസ് ഉയര്‍ത്തുന്നത്.
തിങ്കളാഴ്ച ചേരുന്ന എന്‍ഡിഎ യോഗത്തില്‍ ബിഡിജെഎസ് ഈ അതൃപ്തി അറിയിക്കും. സ്ഥാനമാനങ്ങള്‍ കിട്ടാന്‍ വൈകുന്നത് സാങ്കേതികമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയെ പരിഗണിക്കാത്തതില്‍ ബിഡിജെഎസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കടുത്ത പ്രതിഷേധമുണ്ട്. ഇക്കാര്യം വെള്ളാപ്പള്ളി നടേശന്‍ തന്നെ തുറന്നുസമ്മതിച്ചു.
ബിജെപി- ബിഡിജെഎസ് ബന്ധത്തില്‍ ഒരു പ്രശ്നവുമില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ പ്രതികരണം.
ബിജെപി നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ബിഡിജെഎസ്സിന് ഒരു കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നേതൃത്വം തന്നെ പറയുന്നത്.
