കണ്ണൂര്‍;എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്‍റെ വധത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി നാളെ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

വെള്ളിയാഴ്ച്ച വൈകിട്ട് അ‍ഞ്ച് മണിയോടെയാണ് ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം പിന്തുടര്‍ന്ന് വെട്ടിക്കൊന്നത്. സംഭവത്തില്‍ നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിട്ടുണ്ട്.