പശുവിനെക്കൊന്നാല്‍ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് അനുകൂല നിലപാട്. സ്ഥാനാര്‍ത്ഥിയുടെ പരസ്യപ്രതികരണം മലപ്പുറത്തെത്തിയ ബിജെപി നേതാക്കളെ ആശയക്കുഴപ്പത്തിലാക്കി.
ബിജെപി അധികാരത്തില്‍ വന്ന ശേഷം കേരളാ ഹൗസിലെ ബീഫ് റെയിഡും കന്നുകാലി കച്ചവടം നടത്തിയതിന്റെ പേരില്‍ നടന്ന കൊലപാതകങ്ങളും രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു. കേരളത്തിലെ ബിജെപി നേതാക്കളും ബീഫ് വിരുദ്ധ പ്രസ്താവന നടത്തിയതോടെ കേരളത്തിലും പ്രതിഷേധമുയര്‍ന്നു. ഇതൊക്കെ നടക്കുമ്പോഴും കേരളത്തിലെ ബിജെപി നേതാക്കളുടെ നിലപാട് ഇത് തന്നെയായിരുന്നു..
അങ്ങനെയിരിക്കെയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നല്ല ഹലാല്‍ ഇറച്ച് വിതരണം ചെയ്യുമെന്നാണ് മലപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് പറഞ്ഞത്. ബീഫ് കഴിക്കുന്നതില്‍ കുഴപ്പമില്ലെന്നും ചത്ത മൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്നതിനെയാണ് ബി.ജെ.പി എതിര്‍ത്തതെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു.

