ഇറ്റാനഗർ: കേന്ദ്രസർക്കാറി​​ന്‍റെ കശാപ്പ്​ നിരോധന നിയമത്തെ എതിർത്ത്​ ബിജെപി മുഖ്യമന്ത്രി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം പേരും ബീഫ്​ കഴിക്കുന്നവരാണെന്നും വ്യക്​തിപരമായി താനും ബീഫ്​ കഴിക്കുന്നുവെന്നും അരുണാചലിലെ ബി.ജെ.പി നേതൃത്വം ബീഫ്​ നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും പേമ ഖണ്ഡു പറഞ്ഞു. കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ മാറ്റം വരുത്തുമെന്നാണ്​ പ്രതീക്ഷയെന്നും പേമ ഖണ്ഡു കൂട്ടിച്ചേര്‍ത്തു.

കശാപ്പ്​ നിരോധനത്തിനെതിരെ കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വടക്ക്​-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ കശാപ്പ്​ നിരോധനത്തിനെതിരെ പാളയത്തിൽ നിന്ന്​ തന്നെ എതിർപ്പുണ്ടാവുന്നത്​ ബിജെപിക്ക് തലവേദനയാകുകയാണ്.