കാസര്‍കോട്: ബിജെപി ഭരണകാലത്ത് ന്യായാധിപന്‍മാര്‍ക്ക് പോലും രക്ഷയില്ലെന്ന് കോടിയേരി. ബിജെപിയും അവരുടെ ഭരണവും രാജ്യത്തിന് അപകടമാണ്. ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ സിപിഎം നിലപാടെടുക്കുമെന്നും കോടിയേരി പറഞ്ഞു. സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുത്തലാക്ക് ബില്ല് ധൃതി പിടിച്ച നീക്കത്തിനുപിന്നിൽ മറ്റുലക്ഷ്യങ്ങളാണ്. ഇത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നു. സ്ത്രീ സംവരണബില്ല് കൊണ്ടുവന്നാൽ പാർലമന്റിൽ പിന്തുണക്കാൻ തയ്യാറാണ്.കോൺഗ്രസില്ലാത്ത ബദൽ സംവിധാനത്തെ ശക്തിപ്പെടുത്തും. കോൺഗ്രസുമായി ചേരുന്നത് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രം നടപ്പിലാക്കിയ ജിഎസ്ടി മൂലം കേരളം സാന്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൽ യുഡിഎഫ് കാലത്തേക്കാളും മികച്ച ക്രമസമാധാന നിലയാണെന്നും. ഇത് തകർക്കാനാണ് ആർഎസ്എസ് ബിജപി ശ്രമമെന്നും കോടിയേരി പറഞ്ഞു.