പാലക്കാട്: പാലക്കാട് നടക്കുന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് രൂക്ഷ വിമര്‍ശനം. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പിഴവ് പറ്റിയെന്നാണ് വിമര്‍ശനം.

മലപ്പുറത്ത് പ്രതീക്ഷിച്ചത്ര വോട്ട് നേടാനായില്ല. സംസ്ഥാന നേതൃത്വത്തിന്റെ ദൗര്‍ബല്യവും പിഴവുകളുമാണ് കനത്ത തിരിച്ചടിക്ക് കാരണം. മണ്ഡലത്തെ കുറിച്ച് പഠിക്കാനും ശരിയായി വിലയിരുത്താനും നേതൃത്വത്തിന് കഴിഞ്ഞില്ല. നിയോജക മണ്ഡലം ചുമതലകള്‍ പോലും വിഭജിച്ച് നല്‍കിയില്ലെന്നും വിമര്‍ശനമുയര്‍ന്നു.