ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ തട്ടി മാറ്റുകയായിരുന്നു. സുഹൃത്ത് വൈശാഖനാണ് യുവതിയെ കൊലപ്പെടുത്തിയത്. വൈശാഖൻ്റെ ഇൻഡസ്ട്രിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
- Home
- News
- Kerala News
- ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; സ്റ്റൂൾ തട്ടി മാറ്റി കൊലപ്പെടുത്തി, യുവാവ് കസ്റ്റഡിയിൽ
ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; സ്റ്റൂൾ തട്ടി മാറ്റി കൊലപ്പെടുത്തി, യുവാവ് കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാനുള്ള നീക്കവുമായി പൊലീസ്. പോറ്റിക്കെതിരെ പുതിയ കേസുകൾ എടുക്കാനാണ് പൊലീസിൻ്റെ നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ കേസെടുത്തേക്കും. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ പോറ്റിക്കെതിരെ നേരത്തെ പരാതികൾ എത്തിയിരുന്നു. ഈ പരാതികളിൽ കേസെടുത്ത് സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുന്നത് തടയാനാണ് പൊലീസിൻ്റെ തീരുമാനം. അതേസമയം, ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ പോറ്റി അറസ്റ്റിലായി 90 ദിവസം കഴിയും.
Malayalam news liveഒരുമിച്ച് ആത്മഹത്യ ചെയ്യാൻ പെൺസുഹൃത്തിനെ വിളിച്ചുവരുത്തി; സ്റ്റൂൾ തട്ടി മാറ്റി കൊലപ്പെടുത്തി, യുവാവ് കസ്റ്റഡിയിൽ
Malayalam news liveശബരിമല സ്വർണ്ണക്കൊള്ള: ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും
ശബരിമല സ്വർണ്ണക്കൊള്ളയിലെ പ്രതിയും തിരുവിതാംകൂർ മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന് ഇഡി ഇന്ന് സമൻസ് നൽകിയേക്കും. എസ്ഐടി റജിസ്റ്റർ ചെയ്ത രണ്ടും കേസുകളിലും കൊല്ലം വിജിലൻസ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകിയിരുന്നു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കേസിലെ പ്രതികൾ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങൾ തേടുന്നതിനാണ് ഇഡി ചോദ്യം ചെയ്യൽ. മുരാരി അടക്കമുള്ളവരുടെ വീടുകളിൽ ഇഡി നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, സ്വത്തുക്കൾ അടക്കമുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
Malayalam news liveദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം, ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്, പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ്
സ്വകാര്യ ബസില്‍ ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുകയാണ് ഷിംജിത.
Malayalam news liveരക്തസാക്ഷി ഫണ്ട് തട്ടിപ്പും സ്വർണ്ണക്കൊള്ളയും ചർച്ചയാവും; ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. ശബരിമല സ്വർണ്ണക്കൊള്ള സർക്കാരിനെതിരെ വീണ്ടും ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഒപ്പം പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിയതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചക്ക് കൊണ്ടുവരാൻ സാധ്യത ഉണ്ട്. അടിയന്തര പ്രമേയ നോട്ടീസ് ആയി സ്വർണ്ണക്കൊള്ള കൊണ്ടുവരുമോ എന്നതിലാണ് ആകാംക്ഷ. ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും തുടരും.
Malayalam news liveസിറ്റിങ് എംഎൽഎമാർ കളത്തിലിറങ്ങുമോ? രാഹുലിനെ കൈവിടും, കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചടക്കം ചര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസ് പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥാനാര്‍ഥിത്വം നൽകില്ല. തൃപ്പൂണിത്തുറ എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രണ്ടു സിറ്റിങ് സീറ്റുകളിൽ കൂടി ആശക്കുഴപ്പമുണ്ട്.