Asianet News MalayalamAsianet News Malayalam

ശബരിമല: സമരപരിപാടികളുടെ ഭാവി തീരുമാനിക്കാൻ ബി ജെ പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന്

ശബരിമലപ്രശ്നത്തിൽ സമരപരിപാടികളുടെ ഭാവി തീരുമാനിക്കാൻ ഇന്ന് ബിജെപിയുടെ കോർ കമ്മിറ്റിയും ഭാരവാഹിയോഗവും ചേരും. സമരത്തിന് തീവ്രത പോരെന്ന പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്കിടെയാണ് യോഗം. 

bjp core committee meeting today
Author
Thiruvananthapuram, First Published Dec 19, 2018, 7:10 AM IST

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമരപരിപാടികളുടെ ഭാവി തീരുമാനിക്കാൻ ബി ജെ പിയുടെ കോർ കമ്മിറ്റിയും ഭാരവാഹിയോഗവും ഇന്ന് ചേരും. സമരത്തിന് തീവ്രത പോരെന്ന പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്കിടെയാണ് യോഗം ചേരുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിൽ നടത്തിയ ഹർത്താലിനെ കുറിച്ചും ചർച്ചയുണ്ടാകും. ഹർത്താൽ ജനവികാരം എതിരാക്കിയെന്ന വിമർശനം മുരളീധരപക്ഷത്തിനുണ്ട്. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തെകുറിച്ചും യോഗം ചർച്ച ചെയ്യും. ഈ മാസം അവസാനം ഷാ എത്തുമെന്നാണ് അറിയിച്ചത്. അതേസമയം, ശബരിമല വിഷയത്തിൽ ബി ജെ പിയുടെ അനിശ്ചിതകാല നിരാഹാര സമരം പതിനെഴാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയേറ്റിന് മുന്നിലെ സി കെ പത്മനാഭന്‍റെ അനിശ്ചിതകാല നിരാഹാരസമരം പത്താം ദിവസവും തുടരുകയാണ്. 

സി കെ പത്മനാഭൻറെ ആരോഗ്യനില മോശമായാല്‍ ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്നത്. ആദ്യം സമരം ആരംഭിച്ച  എ എന്‍ രാധാകൃഷ്ണിന്‍റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്. 

Follow Us:
Download App:
  • android
  • ios