വേങ്ങര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്ക് ബി.ജെ.പി കോര്‍കമ്മിറ്റി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്താണ് യോഗം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം സാധ്യതാ സ്ഥാനാര്‍ത്ഥികളെ കുറിച്ച് ജില്ലാ, മണ്ഡലം ഭാരവാഹികളുമായി പി.കെ കൃഷ്ണദാസ് ചര്‍ച്ച നത്തിയിരുന്നു. ഇക്കാര്യം കോര്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും . മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി ജിനചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്. അതേ സമയം ഉപതെരഞ്ഞെടുപ്പായതിനാല്‍ ശോഭാ സുരേന്ദ്രനെ പോലുള്ള സംസ്ഥാന നേതാക്കള്‍ മത്സര രംഗത്ത് വേണമെന്ന അഭിപ്രായവും ബി.ജെ.പിക്കകത്ത് ശക്തമാണ്. കോര്‍ കമ്മിറ്റിയില്‍ അഭിപ്രായ സമന്വയമുണ്ടായാല്‍ അക്കാര്യം ബി.ജെ.പിയുടെ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിക്കും. ദില്ലിയില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം