തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. പോലീസിന്‍റെ നിഷ്ക്രിയത്വമാണ് ആക്രമണത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. സംസ്ഥാന അധ്യക്ഷനെ വധിക്കാനുളള ഗൂഢാലോചനയായിരുന്നു ആക്രമണം.
കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടെന്നറിഞ്ഞിട്ടാണ് ആക്രണണം നടത്തിയത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും എം.ടി രമേശ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് പൊലീസ് കാവലുണ്ടായിരുന്ന ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്
