തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ അഴിമതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ദേശീയ കൗൺസിലിന് ധനസമാഹരണത്തിനായി വ്യാജ രസീത് അടിച്ചു . ധനസമാഹരണം നടത്താൻ ഉപയോഗിച്ച വ്യാജ രസീത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വ്യാജ രസീത് അച്ചടിച്ചത് വടകരയിലെ പ്രസ്സിലാണ്. ഇതിനു നിർദ്ദേശം നൽകിയത് സംസ്ഥാന കമ്മിറ്റിയംഗം എം മോഹനൻ . സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതലയുണ്ടായിരുന്നത് വി.മുരളീധരനായിരുന്നു .
പ്രസ് ഉടമ രാജേശ്വരിയുടെയും സംസ്ഥാന സമിതിയംഗത്തിന്റെയും മൊഴിയെടുത്തിരുന്നുവെന്ന് അന്വേഷണ കമ്മിഷൻ വ്യക്തമാക്കി. തുടര്‍ന്ന് പ്രസ് ഉടമക്ക് ഭീഷണി ഉണ്ടായി. മറ്റൊരു സംസ്ഥാന സമിതിയംഗം മൊഴി മാറ്റാൻ ആവശ്യപ്പെട്ടുവെന്ന് പ്രസ് ഉടമ കമ്മീഷന് മൊഴി നൽകി. സമ്മേളനത്തിന്റെ സാമ്പത്തിക കാര്യ ചുമതലയുണ്ടായിരുന്നത് മുൻ അധ്യക്ഷൻ വി മുരളീധരനായിരുന്നു.
പുതിയ സംഭവങ്ങള്‍ സംസ്ഥാന ബിജെപിയെ പിടിച്ചുലയ്ക്കുകയാണ്.
