തിരുവനന്തപുരം: പൊലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക സംഘർഷം.ലോ അക്കാദമിക്ക് മുന്നിൽ ബിജെപി പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. നേതാക്കൾ അടക്കം നോക്കി നിൽക്കെ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. 

സംഘർഷത്തിൽ മാധ്യമപ്രവർത്തകർക്കും പൊലീസിനും ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍കുമാറിനും, ഡ്രൈവര്‍ ഹൃദയനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് വി മുരളീധരൻ ആരോപിച്ചു. ലക്ഷ്മീ നായരെ മാറ്റുംവരെ സമരം തുടരുമെന്നും വി മുരളീധരൻ പറഞ്ഞു