കണ്ണൂര്‍: കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍. കക്കന്‍പാറയില്‍ ചൂരക്കാട് ബിജു (34) ആണ് വെട്ടേറ്റ് മരിച്ചത്. പയ്യന്നൂരിന് സമീപം പാലക്കോട് വൈകുന്നേരം നാലോടെയായിരുന്നു സംഭവം. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. ഇതുകൂടാതെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കാനും ബിജെപി ആഹ്വാനം ചെയ്‌തു. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു മാസത്തിനിടെ ബിജെപി നടത്തുന്ന പതിനാറാമത്തെ ഹര്‍ത്താലാണ് ഇത്. പ്രാദേശികമായത് ഉള്‍പ്പടെയാണ് ബിജെപി ഇത്രയും ഹര്‍ത്താലുകള്‍ നടത്തിയത്.