തിരുവനന്തപുരം: ബിജെപി ജില്ലാക്കമറ്റി ഓഫീസിനു നേരെ ബോംബേറില്‍ പ്രിഷേധിച്ച് നാളെ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍. ടൂട്ടേഴ്സ് ലൈനിലുള്ള ജില്ലാ കമ്മറ്റി ഓഫീസിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപിയുടെ ആരോപണം.