അഹമ്മദാബാദ്:കേവല ഭൂരിപക്ഷവുമായി ഗുജറാത്തില്‍ ബിജെപി മുന്നിലെത്തുമ്പോള്‍ സംസ്ഥാനത്ത് വ്യാപകമായ ആഘോഷങ്ങള്‍ക്കാണ് ബിജെപി ഒരുങ്ങിയിരിക്കുന്നത്.
വരുന്ന 25 ന് മുഖ്യമന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യാനായി പട്ടേല്‍ ഗ്രൗണ്ട് ബുക്ക് ചെയ്തിരിക്കുകയാണ് ബിജെപി. ആദ്യ ഫല സൂചനകളില്‍ ബിജെപിയും കോണ്‍ഗ്രസം ഒരു പോലെ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് കോണ്‍ഗ്രസ് പിറകിലേക്ക് പോയിരിക്കുകയാണ്. നിലവില്‍ ഗുജറാത്തില്‍ ബിജെപി 90 സീറ്റുമായി ലീഡ് ചെയ്യുകയാണ്.
