ബംഗാളിലെ ബിജെപി രഥയാത്ര തടഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷൻ ബഞ്ച്. അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി രഥയാത്ര തടഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷൻ ബഞ്ച്. അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ബംഗാളിൽ മൂന്ന് രഥയാത്രകൾ നടത്തുന്നതിന് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് ബിജെപിക്ക് അനുമതി നൽകിയിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിർണായക ശക്തിയാകുക ലക്ഷ്യമാക്കിയാണ് ബിജെപിയുടെ രഥയാത്ര.

വർഗീയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗാൾ സർക്കാർ പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്ന് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്.