Asianet News MalayalamAsianet News Malayalam

ഗോവധ നിരോധനം; ബിജെപിക്കെതിരെ ശിവസേന

BJP ignoring farmer suicides by pushing for stricter cow slaughter laws Shiv Sena
Author
First Published Apr 3, 2017, 10:03 AM IST

മുംബൈ: ഗോവധത്തിനെതിരെ കടുത്ത നിയമങ്ങൾ കൊണ്ടുവരുന്ന ചെയ്യുന്ന ബി.ജെ.പി സർക്കാറുകൾ ആത്മഹത്യയിൽ അഭയം തേടുന്ന കർഷകരെകൂടി കാണണമെന്ന് ശിവസേന മുഖപത്രം സാമ്ന. ഗോവധം ഫലപ്രദമായി തടയണമെങ്കിൽ കർഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടണമെന്നും സാമ്ന .

ഗോവധം നിരോധിച്ചവരെ അഭിനന്ദിക്കാം. എന്നാൽ, കർഷകരുടെ കാര്യമൊ. അവരുടെ ആത്മഹത്യക്ക് ആരാണ് കുറ്റക്കാരെന്ന് കൃത്യമായി വ്യാഖ്യാനിക്കണം. ഉത്തരവാദികളെ ശിക്ഷിക്കുകയും വേണം. മാട്ടിറച്ചി നിരോധനത്തെ തുടർന്ന് മാട്ടിറച്ചിയുടെ കയറ്റുമതി കൂടുകയാണ് ചെയ്തതെന്നും-‘സാമ്ന’ ചൂണ്ടിക്കാട്ടി.

ഗോവധത്തിന് ഗുജറാത്ത് സർക്കാർ ജീവപര്യന്തം തടവ് ശിക്ഷ നിയമമാക്കുകയും ഗോവധക്കാരെ തൂക്കിലേറ്റണമെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് പ്രസ്താവിക്കുകയും ചെയ്ത പശ്ചാത്തിത്തിലാണ് സേനയുടെ പ്രതികരണം. ഗോവധം കുറ്റകരമാക്കിയത് പോലെ കർഷകരുടെ ആത്മഹത്യയെ നരഹത്യ കുറ്റമാക്കുകയും ഉത്തരവാദികൾക്ക് ജീവപര്യന്തമൊ തൂക്കുകയറോ നൽകണമന്നും ശിവസേന ആവശ്യപ്പെട്ടു.

തങ്ങളുടെ ജീവൻ നിലനിർത്തണൊ അതൊ കന്നുകാലികളെ പോറ്റണമൊ എന്ന പ്രതിസന്ധിയിലാണ് മഹാരാഷ്ട്രയിലെ കർഷകർ. ഇവർക്ക് ഒരു പോംവഴി സർക്കാർ പറഞ്ഞുകൊടുക്കണം. യു പിയിൽ ആദിത്യനാഥ് മുഖ്യമന്ത്രി ആയതോടെ അറവുശാലകൾ പൂട്ടിച്ചതു പോലെ ഗോവയിലെയും മണിപ്പൂരിലെയും ബി.ജെ.പി സർക്കാറുകൾക്ക് കഴിയുമൊയെന്നും ശിവസേന വെല്ലുവിളിച്ചു. മാട്ടിറച്ചി ഭക്ഷണത്തിെൻറ അവിഭാജ്യ ഘടകമായ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അറവ് നിരോധിക്കാൻ ബി.ജെ.പി ചങ്കൂറ്റം കാട്ടുമൊയെന്ന് സാമ്നയിലൂടെ ശിവസേന ചോദിക്കുന്നു.

 

Follow Us:
Download App:
  • android
  • ios