കോട്ടയം: കെ.എം. മാണിയും കേരള കോണ്‍ഗ്രസും ബിജെപിക്ക് തൊട്ടുകൂടാത്തവരല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. നേതാവിന്റെ അഴിമതിക്കേസ് പാര്‍ട്ടിയുടെ മൊത്തമായി കാണേണ്ടതില്ല.എന്‍.ഡി.എയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള ആരുടെ മുമ്പിലും ബിജെപി വാതില്‍ അടയ്ക്കില്ലെന്നും മുന്നണി വിപുലീകരിക്കുമെന്നും എംടി രമേശ് കോട്ടയത്ത് പറഞ്ഞു