നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ ബിജെപി നേതാവിനെയും അംഗരക്ഷകനെയും ബൈക്കിലെത്തിയ അക്രമി സംഘം കൊലപ്പെടുത്തി. ബിജെപി നേതാവ് ശിവകുമാറും അംഗരക്ഷകനുമാണ് കൊല്ലപ്പെട്ടത്. ഗ്രേറ്റര്‍ നോയിഡയിലെ ബിസ്റഖ് മേഖലയില്‍ വെച്ചാണ് കൊലപാതകം. വ്യാഴാഴ്ച വൈകുന്നേരം കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ അക്രമി സംഘം ബൈക്കിലെത്തി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
അക്രമിസംഘം അരകിലോമീറ്ററോളം കാറിനെ നേരെ വെടിയുതിര്‍ത്തു. വെടിവെയ്പ്പിനെ തുടര്‍ന്ന് ശിവകുമാര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. തുടര്‍ന്ന് അംഗരക്ഷകനും മരിച്ചു. സംഭവത്തെ തുടര്‍ന്ന് ബിസ്റഖ് മേഖലയില്‍ രണ്ടു മണിക്കൂറോളം ഗതാഗതകുരുക്കുണ്ടായി.
