വഡോദര: ഗുജറാത്തില്‍ ബി.ജെ.പി നേതാവിനെ ജനക്കൂട്ടം കെട്ടിയിട്ട് തല്ലി. നോട്ടീസ് കൂടാതെ നഗരസഭ ചേരി ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് ബി.ജെ.പി കൗണ്‍സിലറെ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കൗണ്‍സിലര്‍ ഹസ്മുഖ് പട്ടേലിനെയാണ് ജനക്കൂട്ടം കൈകാര്യം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

അധികൃതര്‍ കുടിലുകള്‍ ഒഴിപ്പിക്കുന്നതിനെതിരെ പരാതിയുമായി ഗ്രാമവാസികള്‍ നഗരസഭയില്‍ എത്തി. എന്നാല്‍ ചേരി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പ്രദേശത്തെ കൗണ്‍സിലറായ പട്ടേലിനെ നോട്ടീസ് ഏല്‍പ്പിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഇയാളെ ജനക്കൂട്ടം കെട്ടിയിട്ട് തല്ലിയത്. തനിക്ക് നോട്ടീസ് നല്‍കിയെന്ന നഗരസഭയുടെ വാദം പട്ടേല്‍ തള്ളി. 

എന്നാല്‍ ഇയാളുടെ വാദം മുഖവിലയ്ക്ക് എടുക്കാന്‍ ജനക്കൂട്ടം തയ്യാറായില്ല. തങ്ങള്‍ക്ക് നോട്ടീസ് കൈമാറാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച് മരത്തില്‍ കെട്ടിയിട്ട് തല്ലുകയായിരുന്നു