ഗാസിയാബാദ്: ബിജെപി നേതാവിനെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വച്ചാണ് സംഭവം. ബിജെപിയുടെ പ്രാദേശിക നേതാവ് ഗജേന്ദ്ര ഭാട്ടിയെയാണ് വെടിവച്ച് കൊന്നത്. ഖോദ മണ്ഡലം നേതാവ് ബല്‍ബീര്‍ ചൗഹാന് പരുക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇരുവര്‍ക്കുമെതിരെ ബൈക്കില്‍ എത്തിയ രണ്ട് പേര്‍ നിറയൊഴിക്കുകയായിരുന്നു. 

വെടിയേറ്റ ഇരുവരേയും നോയിഡയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഭാട്ടി മരിച്ചിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് സൂചന. നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളയാളാണ് ഭാട്ടി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 

ഭാട്ടിയെ കൊല്ലാനാണ് അക്രമികള്‍ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അക്രമികളുടെ ഒരു വെടിയുണ്ട ഭാട്ടിയുടെ കണ്ണ് തുളച്ചു കയറി. രണ്ടാമത്തെ് വെടിയുണ്ട ഇയാളുടെ നെഞ്ചിലാണ് തുളച്ചു കയറിയത്.