കനിമൊഴി അവിഹിത സന്തതിയെന്ന് എച്ച് രാജ മറുപടിയുമായി പി ചിദംബരം

ചെന്നൈ: എം കരുണാനിധിയുടെ അവിഹിത സന്തതിയാണ് ഡിഎംകെ രാജ്യസഭാ എംപികൂടിയായ കനിമൊഴിയെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. തന്‍റെ ട്വിറ്ററിലൂടെ രാജ നടത്തിയ ആരോപണം വിവാദമായിരിക്കുകയാണ്.

തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് രാജയുടെ വിവാദ ആരോപണം.

അവിഹിത സന്തതിയെ രാജ്യസഭാ എംപിയാക്കിയ കരുണാനിധിയോട് ചോദിക്കുമോ ഗവര്‍ണറോട് ചോദിച്ച തരത്തിലുള്ള ചോദ്യങ്ങള്‍. അവര്‍ ചോദിക്കില്ല. ചിദംബരം ഉദയകുമാര്‍, അണ്ണാ നഗര്‍ രമേശ്, പേരാമ്പല്ലൂര്‍ സാദിഖ് ബാദുഷ എന്നിവരുടെ ഓര്‍മ്മകള്‍ അവരെ ഭയപ്പെടുത്തുമെന്നും രാജ പറഞ്ഞു. 

അതേസമയം വിഷയത്തില്‍ ബിജെപിയ്ക്ക് മറുപടിയുമയി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി. അവിഹിത സന്തതികള്‍ എന്നൊന്ന് ഇല്ലെന്നും എല്ലാ കുട്ടികളും ന്യായമായുള്ളവര്‍ തന്നെയാണെന്നും ചിദംബരം ട്വീറ്റ് ചെയ്തു

Scroll to load tweet…