കണ്ണൂർ: പേരാവൂരിൽ ബിജെപി പ്രാദേശിക നേതാക്കളെ കാർ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറിയടക്കം രണ്ട് പേർ അറസ്റ്റിൽ.
ശിവപുരം ലോക്കൽ സെക്രട്ടറി കേളോത്ത് ഗോവിന്ദൻ, മനോഹരൻ എന്നിവരെയാണ് പേരാവൂർ സി.ഐ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ 19 ന് രാത്രിയാണ് ബി.ജെ.പി മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് അടക്കം അഞ്ച് പേർക്ക് വെട്ടേറ്റത്.
