പിണറായി തെങ്ങുകയറാൻ പോകട്ടെ, മുഖ്യമന്ത്രിക്കെതിരെ വീണ്ടും ബിജെപിയുടെ ജാതി അധിക്ഷേപം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 2, Jan 2019, 12:49 PM IST
BJP leader N Sivarajan's castist remark on CM Pinarayi Vijayan
Highlights

പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് ഭേദമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എൻ ശിവരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. 'കൊലയാളി വിജയന്' ശക്തമായ തിരിച്ചടി കിട്ടുമെന്നും ശിവരാജൻ പറഞ്ഞു.  

തിരുവനന്തപുരം: യുവതികൾ ശബരിമലയിൽ പ്രവേശിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ വീണ്ടും ബിജെപിയുടെ ജാതി അധിക്ഷേപം. പിണറായി വിജയൻ തെങ്ങുകയറാൻ പോകുന്നതാണ് ഭേദമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എൻ ശിവരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിൽ ഇപ്പോൾ ശിവരാജനാണ് സംസ്ഥാന സർക്കാരിനെതിരെ നിരാഹാര സമരം നടത്തുന്നത്.

ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന 'കൊലയാളി വിജയന്' ശക്തമായ തിരിച്ചടി കിട്ടുമെന്നും ശിവരാജൻ പറഞ്ഞു. അഞ്ചരക്കോടി അയ്യപ്പഭക്തരെ പിണറായി വിജയൻ ചതിച്ചു. ഇതിന്‍റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. ശബരിമലയിലെ അവസാന വാക്ക് തന്ത്രിയാണ്. ബിജെപി സമരം സജീവമാക്കും. 'ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകൾ' എന്നിങ്ങനെ മോശം പദപ്രയോഗങ്ങളും ശിവരാജൻ നടത്തി.

loader