പാപ്പനംകോട് നടന്ന ഒരു പ്രണയ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സജി ഇടപെട്ടിരുന്നു. ഇതിലെ വൈരാഗ്യമാകാം ആക്രണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് മുന്നേറുന്നത്.

തിരുവനന്തപുരം: നഗരസഭ കൗണ്‍സലിറും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പാപ്പനംകോട് സജിയെ വെട്ടിയ കേസില്‍ പ്രതികള്‍ക്കുവേണ്ടി അന്വേഷണം പുരോഗമിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ കസ്റ്റഡിയിലാണ്.

പാപ്പനംകോട് നടന്ന ഒരു പ്രണയ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സജി ഇടപെട്ടിരുന്നു. ഇതിലെ വൈരാഗ്യമാകാം ആക്രണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് മുന്നേറുന്നത്. പ്രതിയെന്ന സംശയിക്കുന്നവരുടെ അടുപ്പക്കാരായ ചിലരെ പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. കൊലപാതക ശ്രമത്തിനാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ പിടിയാല്‍ മാത്രമേ വ്യക്തിവൈരാഗ്യമാണോ അതോ ആസൂത്രണത്തില്‍ ഏതെങ്കിലും സംഘടനക്ക് ബന്ധമുണ്ടോയെന്ന് വ്യക്തമാവുകയുള്ളൂവെന്ന് ഫോര്‍ട്ട് അസി.കമ്മീഷണര്‍ ദിനില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സജിയെ വള്ളക്കടവിന് സമീപം വച്ച് ബൈക്കിലെത്തിയവര്‍ ആക്രമിച്ചത്.