തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ബിജെപി സംസ്ഥാന നേതാവും യുവതിയും അറസ്റ്റില്‍. ബിജെപി സംസ്ഥാന സമിതി മുന്‍ അംഗവും പുളിമാത്ത് പഞ്ചായത്ത് മുന്‍ അംഗവും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാമനപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന വാമനാപുരം ശിവപ്രസാദ് (49), ഇദ്ദേഹത്തിന്റെ കംമ്പ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരി പുളിമാത്ത് കാരേറ്റ് കരുവള്ളിയോട് അഞ്ചുഭവനില്‍ രേഷ്മാവിജയന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.