കൊടിക്കുന്നില്‍ സുരേഷ് എം.പിയെ പോലും അറിയാക്കെ സംഘടിപ്പിച്ച പരിപാടിയിലാണ് ജനപ്രതിനിധികളല്ലാത്ത ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തത്.
ആലപ്പുഴ: കേന്ദ്ര സര്ക്കാര് ചെങ്ങന്നൂരിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളയുടെ ഉദ്ഘാടന ചടങ്ങില് ബി.ജെ.പി നേതാക്കള്ക്ക് വേദിയില് ഇരിപ്പിടം. കൊടിക്കുന്നില് സുരേഷ് എം.പിയെ പോലും അറിയാക്കെ സംഘടിപ്പിച്ച പരിപാടിയിലാണ് ജനപ്രതിനിധികളല്ലാത്ത ബി.ജെ.പി നേതാക്കള് പങ്കെടുത്തത്.
കേന്ദ്ര തൊഴില് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ചടങ്ങിനെതിരെ സി.പി.എമ്മും കോൺഗ്രസും രംഗത്തെത്തി. ചെങ്ങന്നൂരിലെ എന്.ഡി.എ സ്ഥാനാർത്ഥി പി.എസ് ശ്രീധരൻപിള്ള, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ. സോമൻ തുടങ്ങിയവർ ഉദ്ഘാടന വേദിയിലിരുന്നതിനെതിരെ സി.പി.എം ആലപ്പുഴ കളക്ടർക്ക് പരാതി നൽകി. കൊടിക്കുന്നിൽ സുരേഷ് എം.പിയെപ്പോലും അറിയിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും കോണ്ഗ്രസ് പരാതി നൽകും.
