നാഗാലാന്റില്‍ ബിജെപിയുടെ തേരോട്ടം

First Published 3, Mar 2018, 8:40 AM IST
bjp leads in eight seats in tripura
Highlights
  • ത്രിപുരയില്‍ 8 സീറ്റില്‍ ബിജെപി മുന്നില്‍
  • നാഗാലാന്റില്‍ ബിജെപി മുന്നേറ്റം

ദില്ലി: ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി. ത്രിപുരയിൽ മൂന്നു സീറ്റിൽ ബിജെപി മുന്നിൽ നിൽ‌ക്കുന്നു. മൂന്നിടത്തും വിജയിക്കുമെന്നു ബിജെപിയും ഭരണം നിലനിർത്തുമെന്നു ത്രിപുരയിൽ സിപിഎമ്മും അവകാശപ്പെടുന്നു. 

എന്നാല്‍ നാഗാലാന്റില്‍ ബിജെപി മുന്നേറുകയാണ്. നാഗാലാന്റില്‍ ഒരു സീറ്റില്‍ ബിജെപി എതിരില്ലാതെ ജയിച്ചിട്ടുണ്ട്. ത്രിപുരയില്‍ ഇരുപത്തിയഞ്ചു വര്‍ഷമായി സിപിഎമ്മാണ് ഭരണത്തിലുള്ളത്. നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന് എതിരാളി കോണ്‍ഗ്രസായിരുന്നപ്പോള്‍ നിലവില്‍ സിപിഎമ്മിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്.

അഗര്‍ത്തല മണ്ഡലത്തില്‍ ബിജെപിയ്ക്ക് എനുകൂലമായാണ് ലീഡ് നില. തപാൽ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്.  

loader