ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ ജോക്കറാണെന്ന് നമ്പി നാരായണന്‍. എഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചക്കിടെയാണ് ബിജെപി നേതാവിനെ നമ്പിനാരായണന്‍ പരിഹസിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ചാരക്കേസില്‍ നമ്പിനാരായണനെതിരെ പെയ്ഡ് ന്യൂസ് നല്‍കിയെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കെവെയാണ് നമ്പിനാരായണന്‍ ചുട്ട മറുപടി നല്‍കിയത്.

ഗോപാലകൃഷ്ണന്‍ ഒരു ജോക്കറാണ്. ചിരിക്കാനാണ് തോന്നുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ചാരക്കേസിലെ കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ടുവന്നത്. ഒരു ചെറിയ വാക്ക് പോലും തനിക്കെതിരായ നല്‍കിയിട്ടില്ലെന്നും നമ്പിനാരായണന്‍ വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് അഴിമതിയെ അഴിമതിയെന്ന് വിളിക്കരുതെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ മറ്റൊരു വാദം. മെഡിക്കല്‍ കോളേജ് അഴിമതി ചെറിയൊരു വഞ്ചന മാത്രമാണ്. അത് ആര്‌ചെയ്തു എന്നതാണെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ബിജെപിയുടെ അഴിമതിയെ ന്യായീകരിക്കാനായി ചര്‍ച്ചയിലുട നീളം വാദിച്ച് പരാജയപ്പെടുകയായായിരുന്നു ബിജെപി നേതാവ്.

ന്യൂസ് അവര്‍ ചര്‍ച്ചയുടെ പൂര്‍ണ രൂപം കാണാം