സീതാര്‍ഗഞ്ച് സ്വദേശിയാണ് ബിജെപി പ്രവര്‍ത്തകന്‍. ഐപിഎസ് ഉദ്യോഗസ്ഥന്റെ അയൽവാസിയായ ഇയാള്‍ യുവതിയുടെ ഫോണിലേക്ക് എല്ലാ ദിവസവും അശ്ലീല മെസ്സോജുകൾ അയയ്ക്കുക പതിവാണ്. 


ഉത്തരാഖണ്ഡ്: അശ്ലീല സന്ദേശമയച്ച ബിജെപി പ്രവര്‍ത്തകനെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ചെരിപ്പൂരി തല്ലി. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ ശനിയാഴ്ചയാണ് സംഭവം. സോഷ്യൽ മീഡിയയിൽ ഈ സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. സീതാര്‍ഗഞ്ച് സ്വദേശിയാണ് ബിജെപി പ്രവര്‍ത്തകന്‍. ഐപിഎസ് ഉദ്യോഗസ്ഥന്റെ അയൽവാസിയായ ഇയാള്‍ യുവതിയുടെ ഫോണിലേക്ക് എല്ലാ ദിവസവും അശ്ലീല മെസ്സോജുകൾ അയയ്ക്കുക പതിവാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവതി റെസിഡൻസ് അസോസിയേഷനിൽ പരാതിപ്പെട്ടെങ്കിലും ചോദിക്കാൻ ചെന്ന അസോസിയേഷൻ പ്രവർത്തകരോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. മാപ്പ് പറയാൻ തയ്യാറല്ലെന്നും അയാൾ പറഞ്ഞു. ഇത് കേട്ട് ക്ഷുഭിതയായ യുവതി ചെരിപ്പൂരി ബിജെപി പ്രവർത്തകനെ അടിക്കുകയായിരുന്നു. പിന്നീട് ഇയാൾ മാപ്പ് പറയാൻ തയ്യാറായി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതി പരാതി നൽകാത്തതിനാൽ പൊലീസ് നടപടിയെത്തില്ല. ബിജെപി പ്രവർത്തകനെതിരെ നടപടിയെടുക്കുമെന്ന് എംഎൽഎ രാജ്കുമാർ പറഞ്ഞു.