ചൊവ്വാഴ്ച രാത്രി 10.20-ഓടെയാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഡൽഹിയിൽ ഉൾപ്പെടെ അനുഭവപ്പെട്ടു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രിയുണ്ടായ പ്രകമ്പനം നാട്ടുകാരെയും ഭീതിയിലാഴ്ത്തി.
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 10.20-ഓടെയാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം ഡൽഹിയിൽ ഉൾപ്പെടെ അനുഭവപ്പെട്ടു.
ഡൽഹിയിലും സമീപപ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രിയുണ്ടായ പ്രകമ്പനം നാട്ടുകാരെയും ഭീതിയിലാഴ്ത്തി. പലരും സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങൾ പങ്കുവെച്ചു. ഇതിനുപിന്നാലെയാണ് ഭൂചലനമാണുണ്ടായതെന്നും ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രമെന്നും സ്ഥിരീകരണമുണ്ടായത്. ഭൂചലനത്തെത്തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


