ബിജെപി സംസ്ഥാന സമിതി അംഗം എൻബി രാജഗോപാലിനെ നിലയ്ക്കലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നല്‍കിയ നോട്ടീസ് ഒപ്പിട്ട് നല്‍കാത്തതിനാലാണ് രാജഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിലയ്ക്കല്‍: ബിജെപി സംസ്ഥാന സമിതി അംഗം എൻബി രാജഗോപാലിനെ നിലയ്ക്കലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നല്‍കിയ നോട്ടീസ് ഒപ്പിട്ട് നല്‍കാത്തതിനാലാണ് രാജഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദര്‍ശനത്തിനാണ് വന്നതാണെന്ന് രാജഗോപാൽ പറഞ്ഞു.
നിലയ്ക്കലില്‍ പ്രതിഷേദക്കാര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് മുന്നില്‍കണ്ട് വലിയ രീതിയിലുള്ള തയ്യാറെടുപ്പ് പൊലീസ് ഒരുക്കിയിരുന്നു. അതിനിടെയാണ് ബിജെപി അംഗം എൻബി രാജഗോപാല്‍ നിലയ്ക്കലില്‍ എത്തിയത്. ഇയാള്‍ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. അതിനാല്‍ കൂടുതല്‍ പരിശോധനയ്ക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ കഴിയില്ല എന്ന നിലപാട് പൊലീസ് എടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ക്കില്ല എന്ന നിര്‍ദ്ദേശമടങ്ങിയ നോട്ടീസില്‍ ഇയാള്‍ ഒപ്പിട്ടില്ല എന്നും പൊലീസ് പറയുന്നു. രാജഗോപാലിനെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

