കൗൺസിലർ എസ് പി അച്യുതാന്ദനെതിരെ ആണ് നടപടി

പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ വോട്ട് അസാധുവാക്കിയ ബിജെപി അംഗത്തെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കൗൺസിലർ എസ് പി അച്യുതാന്ദനെതിരെ ആണ് നടപടി എടുത്തത്.

നഗരസഭയിൽ വികസനം, വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം കൈവരിച്ചതിനു പിന്നാലെയാണ് നടപടി. സി പി എം അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.