ബംഗളൂരു: കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തകന് ബിജെപി അംഗങ്ങളുടെ മര്‍ദ്ദനം. അനധീകൃത ഖനനത്തെക്കുറിച്ച് വാര്‍ത്തകൊടുത്ത മാധ്യമ പ്രവര്‍ത്തകനെയാണ് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന് നേരെ ആക്രമണം നടന്നത്. ബിജെപിയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. ഇതേത്തുടര്‍ന്ന് പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ കല്‍ബുറഗിയിലെ ജില്ലാ കമ്മീഷണര്‍ ഓഫീസിനു പുറത്ത് പ്രതീഷേധ പ്രകടനവും നടത്തി.