ശിവസേന പ്രവര്‍ത്തകരുടെ കൊലപാതകം; ബിജെപി എംഎൽഎ അറസ്റ്റില്‍

First Published 9, Apr 2018, 12:40 PM IST
bjp mla arrested in mumbai
Highlights
  • ബിജെപി എംഎൽഎ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ടയിലെ അഹമ്മദ് നഗറിൽ രണ്ട് ശിവസേന പ്രവർത്തകർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരു ബിജെപി എം എൽ എ ഉൾപ്പെടെ രണ്ട് എംഎൽഎമാർ അറസ്റ്റിൽ. ബിജെ പി എംഎൽഎ ശിവാജി കർദിലെ ആണ് അറസ്റ്റിലായത്. ഇയാളെ ഔറംഗാബാദിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ എൻസിപി  എംഎൽഎ സാൻഗ്രാം ജഗതാപ് അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അഹമദ് നഗറിലെ മുൻസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശിവസേന പ്രവർത്തകർക്ക് നേരെ വെടിയുയർത്തത്. തിരഞ്ഞെടുപ്പിൽ ശിവസേന പരാജയപ്പെട്ടിരുന്നു.

loader