ജില്ലാ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദേശീയ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു

ബാലിയ: ഔദ്യോഗിക ചര്‍ച്ചയ്ക്കിടെ യുപിയിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബാല്ലിയയില്‍ ജില്ലാ സ്കൂള്‍ ഇന്‍സ്പെക്ടറോടാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ് മോശമായി പെരുമാറിയത്. ജില്ലാ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദേശീയ മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

വീഡിയോയില്‍ ഉദ്യോഗസ്ഥനായ നരേന്ദ്ര ദേവ് പാണ്ഡയെ എംഎല്‍എ പിടിച്ച് തള്ളുന്നതായാണ്. ഇതോടെ മജിസ്ട്രേറ്റ് എത്തി രംഗം ശാന്തമാക്കുവാന്‍ ശ്രമിക്കുകയായിരരുന്നു.

മീറ്റിംഗിനിടെ തനിക്ക് ആരെയും ഭയമില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ എംഎല്‍എ ദേഷ്യത്തോടെ അദ്ദേഹത്തോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. സംഭവം വിവാദമായതോടെ എംഎല്‍എ ക്ഷമ ചോദിച്ച് രംഗത്തെത്തി. 

Scroll to load tweet…