കാർ കടന്നുപോകാൻ വഴി നൽകിയില്ലെന്നാരോപിച്ച് ബിജെപി എംഎല്‍എയുടെ മകന്‍ കാര്‍ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.

ദില്ലി: കാർ കടന്നുപോകാൻ വഴി നൽകിയില്ലെന്നാരോപിച്ച് ബിജെപി എംഎല്‍എയുടെ മകന്‍ കാര്‍ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. രാജസ്ഥാനിലെ ബന്‍സ്‌വാഡ എംഎല്‍എയായ ധന്‍സിങ് റാവത്തിന്റെ മകന്‍ രാജയാണ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചത്. ജൂണ്‍ ഒന്നിന് ബന്‍സ്‌വാഡയിലെ വിദ്യുത് കോളനിയിലാണ് സംഭവം. 

തന്റെ വാഹനത്തില്‍ നിന്നിറങ്ങിയ രാജ കാറിന്റെ വാതില്‍ തുറന്ന് ഡ്രൈവറെ മര്‍ദ്ദിക്കുന്നതും കാറില്‍നിന്ന് പടിച്ചിറക്കി തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നുമുണ്ട്. രാജയ്‌ക്കൊപ്പമുണ്ടായിരുന്നവരും ഡ്രൈവറെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വാഹനം കടന്ന് പോകാൻ വഴി നൽകിയില്ലെന്നാരോപിച്ച് രാജ ആദ്യം കാറിനെ പിന്തുടർന്നു.അത് കഴിഞ്ഞ് ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഡ്രെെവറെ സംസാരിക്കാൻ അനുവദിക്കാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.