''ഝാൻസിറാണിയെ കൊന്ന ശിവാജിറാവുവിന്റെ രക്തമാണ് നിങ്ങളുടെ സിരകളിൽ ഒഴുകുന്നത്. ഹാട്ടയിൽ കാൽ കുത്തിയാൽ നിങ്ങളെ ഞാൻ വെടിവച്ചു കൊല്ലും. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ.'' പ്രിൻസ്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 


മധ്യപ്രദേശ്: കോൺ​ഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപി എംഎൽഎ ഉമാദേവി ഖാത്തിക്കിന്റെ മകൻ പ്രിൻസ്ദിപ് ലാൽചന്ദ് ഖാത്തിക്കിന്റെ ഭീഷണി. മദ്യപ്രദേശിലെ ഹാട്ടയിൽ കാലു കുത്തിയാൽ തങ്ങളിലൊരാൾ മാത്രമേ ജീവിച്ചിരിക്കൂ എന്നും ജ്യോതിരാദിത്യയെ വെടിവച്ചു കൊല്ലുമെന്നുമാണ് ഇയാൾ ഭീഷണി മുഴക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിന്സ്ദീപ് ഇക്കാര്യം കുറിച്ചിരിക്കുന്നത്. സെപ്തംബർ അഞ്ചിന് മധ്യപ്രദേശിലെ ഹാട്ടയിൽ ജ്യോതിരാദിത്യ സിന്ധ്യ റാലിയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.

''ഝാൻസിറാണിയെ കൊന്ന ശിവാജിറാവുവിന്റെ രക്തമാണ് നിങ്ങളുടെ സിരകളിൽ ഒഴുകുന്നത്. ഹാട്ടയിൽ കാൽ കുത്തിയാൽ നിങ്ങളെ ഞാൻ വെടിവച്ചു കൊല്ലും. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ.'' പ്രിൻസ്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ സംഭവം വിവാദമായതോടെ മകനെ തള്ളി എംഎല്‍എ രംഗത്തെത്തി. സിന്ധ്യ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണെന്നും ഫേസ് ബുക്ക് പോസ്റ്റ് നീക്കം ചെയ്യാന്‍ മകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് ബിജെപി എംഎൽഎ ഉമാദേവി രം​ഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ സിന്ധ്യയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് പൊലീസ്.