Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീരാമന് വീട് നിർമ്മിച്ച് നൽകണം; ബി ജെ പി എം പിയുടെ കത്ത്

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും രാമക്ഷേത്രം ചർച്ചയാകുന്ന സാഹചര്യത്തിലാണ് എം പിയുടെ ആവശ്യം എന്നത് ശ്രേദ്ധേയമാണ്. 

bjp mp demands house for ram under pm housing scheme
Author
Delhi, First Published Dec 28, 2018, 12:37 PM IST

ദില്ലി: അയോധ്യയിൽ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഉത്തർപ്രദേശ് സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വിചിത്ര ആവശ്യവുമായി ബി ജെ പി എം പി. പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയായ 'പ്രധാനമന്ത്രി ആവാസ് യോജന'യില്‍ ഉൾപ്പെടുത്തി ശ്രീരാമന് വീട് നിർമ്മിച്ച് നൽകണമെന്നതാണ് എം പിയുടെ ആവശ്യം. ഉത്തർപ്രദേശിലെ ഘോശി മണ്ഡലത്തിൽ നിന്നുള്ള എം പിയായ ഹരിനാരായൺ രാജ്ഭറാണ് വിചിത്ര ആവശ്യമുന്നയിച്ച് കൊണ്ട്  ജില്ലാ ഭരണകുടത്തിന് കത്തയച്ചിരിക്കുന്നത്.

'തലക്ക് മുകളിൽ ഒരു മേൽക്കൂര പോലും ഇല്ലാതെ  മഴയും വെയിലും കൊണ്ടാണ് ശ്രീരാമൻ കഴിയുന്നത്. വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകുക എന്നതാണ് സർക്കാരിന്റെ ചുമതലകളിൽ ഒന്ന്. അതുകൊണ്ട് ജില്ലാ ഭരണകൂടം വീടില്ലാത്ത രാമന് പ്രധാനമന്ത്രിയുടെ ആവാസ് യോജനയില്‍ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് കൊടുക്കണം'- രാജ്ഭര്‍ കത്തിൽ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും രാമക്ഷേത്രം ചർച്ചയാകുന്ന സാഹചര്യത്തിലാണ് എം പിയുടെ ആവശ്യം എന്നത് ശ്രേദ്ധേയമാണ്. 2014ൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാ​ഗ്ദാനവുമായാണ് അധികാരത്തിലേറിയത്. എന്നാൽ കാലാവധി കഴിയാറായിട്ടും വാ​ഗ്ദാനം നിറവേറ്റാൻ സർക്കാരിന് സാധിച്ചില്ലെന്ന ആരോപണവുമായി നിരവധി സംഘടനകൾ രം​ഗത്തെത്തിരുന്നു.

Follow Us:
Download App:
  • android
  • ios