കാര്‍ഷി വിളകളുടെ വര്‍ധനവിനായി കര്‍ഷകര്‍ പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കണമെന്ന് ബിജെപി എം പി ഹേമ മാലിനി.
ലക്നൗ: കാര്‍ഷി വിളകളുടെ വര്‍ധനവിനായി കര്‍ഷകര്‍ പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കണമെന്ന് ബിജെപി എം പി ഹേമ മാലിനി. നല്ല വിളകള്‍ ലഭിക്കുന്നതിനായി പഴയ കാര്‍ഷിക രീതികളെ ഉപേക്ഷിച്ച് പുതിയ രീതികള്‍ അവലംബിക്കാനാണ് നടിയും എംപിയുമായ ഹേമമാലിനിയുടെ നിര്‍ദ്ദേശം. കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹേമ മാലിനി. ഉത്തര്‍പ്രദേശിലെ മതുരയില്‍ നിന്നുള്ള ബിജെപി എം പിയാണ് ഹേമമാലിനി.
വിളകളുടെ അവശിഷ്ടങ്ങള്‍ പാടത്തിട്ട് കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും അത് വളമാക്കി മാറ്റിയാല്‍ വിളകള്‍ വര്‍ധിപ്പിക്കാമെന്നും ഹേമമാലിനി പറഞ്ഞു. കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളെക്കുറിച്ചും ഹേമമാലിനി സംസാരിച്ചു.
