ബിജെപി എംപി രാം പ്രസാദ് ശര്‍മ്മ പതിവിന് വിരുദ്ധമായി കുതിരപ്പുറത്ത് കയറിയായിരുന്നു ബുധനാഴ്ച പാര്‍ലമെന്റിലെത്തിയത്. ദില്ലി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക വാഹനനിയന്ത്രണത്തടുള്ള പ്രതിഷേധ സൂചകമായായിരുന്നു മന്ത്രിയുടെ കുതിരപ്പുറത്തേറിയുള്ള യാത്ര. വാഹന നിയന്ത്രണത്തില്‍ നിന്ന് എംപിമാരെ പോലും ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് മലിനീകരണമില്ലാത്ത വാഹനം എന്ന ബോര്‍ഡും കുതിരപ്പുറത്ത് തൂക്കിയിരുന്നു. ബിജെപിയുടെ മറ്റൊരു എംപിയായ വിജയ് ഗോയല്‍ തന്റെ കാറിന് പുറത്ത് പ്രതിഷേധ ബാനറുകള്‍ ഒട്ടിച്ചായിരുന്നു ഇന്ന് പാര്‍ലമെന്‍റിലെത്തിയത്. എംപിമാര്‍ക്ക് പാര്‍ലമെന്റിലെത്താന്‍ ശീതീകരിച്ച ബസുകളാണ് ദില്ലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.