കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ പ്രചരണ പരിപാടികൾ ശക്തമാക്കാനാണ് ബിജെപി തീരുമാനം. വസ്തുതകൾ കയ്യിൽ പിടിച്ച് ചിദംബരത്തെ പോലുള്ള നേതാക്കളെ ചർച്ചക്ക് ബിജെപി പ്രവർത്തകർ വെല്ലുവിളിക്കണമെന്നും ഇന്നലെ അമിതഷാ ആവശ്യപ്പെട്ടിരുന്നു.
ദില്ലി: ദില്ലിയിൽ തുടങ്ങിയ ബിജെപി ദേശീയ നിർവാഹക സമിതിയോഗം ഇന്ന് സമാപിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ ആഹ്വാനത്തോടെയാകും യോഗം സമാപികകുക. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. 2014നെക്കാൾ കൂടുതൽ സീറ്റുനേടി ബിജെപി വീണും അധികാരത്തിൽ എത്തുമെന്ന് ഇന്നലെ അമിത‌്ഷാ അവകാശപ്പെട്ടു.