ജെപി ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് സമാപിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. രാഷ്ട്രീയ പ്രമേയം ഇന്ന് യോഗത്തില്‍ പാസ്സാക്കും. കേരളത്തില്‍ ബി ജെ പിക്കെതിരെ നടന്ന സി പി ഐ എം ആക്രമണങ്ങളും ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും യോഗം ചര്‍ച്ച ചെയ്തിരുന്നു. ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് അലഹാബാദില്‍ വൈകീട്ട് നടക്കുന്ന പൊതു സമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. തെരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച് ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡായിരിക്കും തീരുമാനമെടുക്കുക.