Asianet News MalayalamAsianet News Malayalam

ബിജെപി ദേശീയ നിർവ്വഹകസമിതിയോഗം ഇന്ന്

BJP national executive meet to laud PM Narendra Modi government
Author
New Delhi, First Published Jan 6, 2017, 12:37 AM IST

ദില്ലി: ബിജെപി ദേശീയ നിർവ്വഹകസമിതിയോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. രണ്ട് ദിവസത്തെ യോഗത്തിൽ നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികളും നിയമസഭാതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമാണ് പ്രധാന അജണ്ട. നോട്ട് അസാധുവാക്കലിനും കള്ളപ്പണത്തിനുമെതിരെയുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിന് യോഗം പൂർണ്ണപിന്തുണ പ്രഖ്യാപിക്കും. 

നോട്ട് അസാധുവാക്കിയ സാഹചര്യത്തെക്കുറിച്ച് രാജ്യവ്യാപകപ്രചാരണം നടത്താൻ യോഗത്തിൽ ധാരണയാകും. രാവിലെ നടക്കുന്ന ഭാരവാഹികളുടെ യോഗത്തിൽ കേരളത്തിൽ നിന്നും കുമ്മനം രാജശേഖരൻ പി കെ കൃഷ്ണദാസ് എന്നിവർ പങ്കെടുക്കും. ഉച്ചക്ക് ശേഷമാണ് നിർവ്വഹകസമിതി യോഗം ചേരുക. നാളെ പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യും.

Follow Us:
Download App:
  • android
  • ios