മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് എംഎൽഎ എംഎൽഎമാരെ സമീപിച്ചെന്ന് ബിജെപി നേതാവ് ഈശ്വരപ്പ

ബെംഗളൂരു: നാല് ജെഡിഎസ് എംഎൽഎമാരെയും 5 കോൺഗ്രസ് എംഎൽഎമാരെയും ബിജെപി സമീപിച്ചെന്ന് സൂചന. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെന്ന് കോൺഗ്രസ് എംഎൽഎ പറഞ്ഞു. എംഎൽഎമാരെ സമീപിച്ചെന്ന് ബിജെപി നേതാവ് ഈശ്വരപ്പയുടെ സ്ഥിരീകരണം. എന്നാല്‍ ആരും മറുകണ്ടം ചാടില്ലെന്ന് സിദ്ധരാമയ്യ വിശദമാക്കി. 

നേരത്തെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിൽ ഭൂരിഭാഗം എംഎൽഎമാർക്കും താൽപ്പര്യമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ജനാധിപത്യപരമായ രീതിയിലാണ് ബിജെപി നീങ്ങുന്നതെന്നും , സർക്കാർ രൂപീകരിക്കുമെന്നും ജാവദേക്കർ വ്യക്തമാക്കി. 

അതേ സമയം കോൺഗ്രസ് ജെഡിഎസ് സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. എംഎൽഎമാർ ആരും കോൺഗ്രസിൽ നിന്ന് പോകില്ലെന്നും സിദ്ദരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു.