തിരുവനന്തപുരം: ബസ് ചാർജ് വർധനയടക്കമുള്ള ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന സർക്കാർ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാറിനെ ജനങ്ങള്‍ തരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കോടഞ്ചേരിയിൽ ഗർഭിണിയെ മർദിച്ച സിപിഎം നടപടി നീചമാണ്. മനുഷ്യാവകാശ ധ്വംസകരായി സിപിഎം മാറിയിരിക്കുന്നു.
സിപിഎം ഭീകര സംഘടനയായി മാറി. ഹരിയാനയിലെ ജുനൈദിന്റെ കൊലപാതകത്തിൽ ഉടനടി പ്രതികരിച്ച മുഖ്യമന്ത്രി മട്ടന്നൂർ കൊലപാതകത്തെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുബ്രമണ്യം സ്വാമിയുടെ നിലപാട് വ്യക്തിപരമാണ്. പാർട്ടി ഇങ്ങനെയൊരു നിലപാട് എടുത്തിട്ടില്ലെന്നു കുമ്മനം വ്യക്തമാക്കി.