ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയില്‍ ഭരണകൂടം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ശ്രീധരൻപിള്ള.
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയില്‍ ഭരണകൂടം മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് ശ്രീധരൻപിള്ള. റിവ്യു ഹർജി നല്‍കുന്നവർ ക്ഷേത്രത്തിന്റെ സവിശേഷതകൾ പരിഗണിക്കണം. വിവാദമുണ്ടാക്കാൻ സർക്കാർ ശ്രമം നടത്തുകയാണ്.
പുന:പരിശോധനാ ഹർജി പോകുമെന്ന് ചിലർ പറഞ്ഞപ്പോൾ തന്നെ വിധി നടപ്പാക്കുമെന്ന് ഭരണകൂടം പറഞ്ഞു. വിധി കാണും മുന്നേ നടപ്പാക്കുമെന്ന് ചാടിക്കയറിപ്പറയുകയിരുന്നു സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. തല്‍ക്കാലത്തേക്ക് പുതിയ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെങ്കിലും കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടുത്ത ആഴ്ച ചര്‍ച്ചകള്‍ നടക്കും.
