ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മനിതി സംഘം എത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ചെങ്ങന്നൂരില്‍ ബിജെപി പ്രതിഷേധം.  

ചെങ്ങന്നൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മനിതി സംഘം എത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് ചെങ്ങന്നൂരില്‍ ബിജെപി പ്രതിഷേധം. ശബരിമല ദേവസ്വം ബോർഡ് ഓഫീസിലെ ഇലക്ട്രിക് സെക്ഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്‍റടക്കമുള്ളവരെ സമരക്കാര‍് തടഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍, ദേവസ്വം കമ്മീഷണർ, എംഎൽ എ സജി ചെറിയാൻ എന്നിവരെ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ എല്ലാവരും തിരിച്ചുപോയി. തെലങ്കാനയിൽ നിന്നുള്ള അയ്യപ്പ ഭക്തനെ കൊണ്ട് ബിജെപി പ്രവര്‍ത്തകർ ഇലക്ട്രിക് സെക്ഷൻ ഉദ്ഘാടനം ചെയ്യിപ്പിച്ചു.