തിരുവനന്തപുരത്ത് ഒ രാജഗോപാൽ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. തൃശ്ശൂരിൽ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ്‌ ശ്രീധരൻ പിള്ളയാണ് ഉദ്ഘാടനം നിർവഹിക്കുക. 

തിരുവനന്തപുരം: ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിൽ ബിജെപി ഇന്ന് സത്യഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത്, ഒ രാജഗോപാൽ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശ്ശൂരിൽ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ്‌ ശ്രീധരൻ പിള്ളയാണ് ഉദ്ഘാടനം നിർവഹിക്കുക. കോട്ടയത്ത് എ എൻ രാധാകൃഷ്ണനും എറണാകുളത്ത് പി കെ കൃഷ്ണദാസും പാലക്കാട് ശോഭ സുരേന്ദ്രനും കാസർകോട് കെ സുരേന്ദ്രനും സമരപരിപാടി ഉദ്ഘാടനം ചെയ്യും. കുംഭമാസപൂജകൾക്കായി ഇന്നലെ ആണ് ശബരിമല നട തുറന്നത്.

കുംഭമാസ പൂജകൾക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും. സ്ത്രീ പ്രവേശന വിധിയെ തുടർന്ന് മണ്ഡല-മകരവിളക്ക് സീസണിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷയാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.