കൊച്ചി: കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. 20ll ൽ തിരഞ്ഞെടുപ്പു കാലത്തും 2015ൽ ഗവർണർക്കും സമർപ്പിച്ച സ്വത്ത് സംബന്ധിച്ച സത്യവാങ്ങ് മൂലങ്ങളിൽ പൊരുത്തക്കേടെന്ന് ബിജെപി ആരോപിച്ചു. ജനപ്രാതിനിധ്യ നിയമ പ്രകാരം 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ലോകായുക്ത നിർദ്ദേശപ്രകാരമാണ് 2015ൽ ഗവർണർക്ക് കോടിയേരി സത്യവാങ്മൂലം നൽകിയതെന്ന് ബിജെപി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ യഥാർഥ മൂല്യം സത്യവാങ്ങ്മൂലത്തിൽ മൂല്യം കുറച്ചു കാണിച്ചുവെന്നും ആരോപണമുണ്ട്. 2014ൽ 45 ലക്ഷം രൂപയ്ക്ക് ഭാര്യയുടെ പേരിലുള്ള സ്ഥലം വിറ്റു. ഈ തുകയെ പറ്റി 2015 ൽ ഗവർണർക്ക് സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്നും കള്ളപ്പണം വെളുപ്പിക്കാനാണ് ഈ ഭൂമി ഇടപാട് നടത്തിയത് എന്നും എ.എൻ.രാധാകൃഷ്ണൻ ആരോപിച്ചു.